JHL

JHL

ദേശീയ വിരവിമുക്ത ദിനം; അധ്യാപകർക്കും ആശ,ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

കുമ്പള (True News 21 February 2020):  കുമ്പള ഗ്രാമപഞ്ചായത്തിലെ 1 വയസ്സു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് വിര വിമുക്തമാക്കാനുള്ള പരിശീലന പരിപാടി കുമ്പള പഞ്ചായത്ത്  പ്രസിഡന്റ്  പുണ്ഡരീകാക്ഷ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ മുരളീധര യാദവ് അധ്യക്ഷത  വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ദിവാകര റൈ പരിശീലന ക്ലാസ്‌കൾക്ക് നേതൃത്വം നൽകി ഹെൽത്ത്‌ സൂപ്പർവൈസർ അശോകൻ വിരവിമുക്ത ദിനപരിപാടികൾ വിവരിച്ചു ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി. ശുചിത്വ പ്രാധാന്യവും ഹാൻഡ് വാഷ് മെത്തേഡും പരിശീലിപ്പിച്ചു..
ഗുളിക വിതരണത്തിലൂടെ വിളർച്ചയും,പോഷകാഹാരകുറവും,പരിഹരിച്ച്  ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് ഈ പരിപാടി ലക്ഷ്യം വയ്ക്കുന്നു.വിവിധ തലങ്ങളിൽ ഗുളിക വിതരണത്തിനുള്ള ആരോഗ്യ ബോധവത്കരണ പരിശീലനത്തിൽസ്കൂൾപ്രീസ്കൂൾ ,അധ്യാപകർക്ആശവർക്കർമാർ ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചു നടന്ന പരിശീലനത്തിൽ സംശയങ്ങൾ  മെഡിക്കൽ ഓഫീസർ ദുരീകരിച്ചു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ ചന്ദ്രൻ പരിശീലനത്തിനെത്തിയവരെ സ്വാഗതം ചെയ്തു ബാലചന്ദ്രൻ നന്ദി പറഞ്ഞു.

No comments