JHL

JHL

പുത്തൂർ വിവേകാന്ദ കോളേജിൽ പൗരത്വ നിയമത്തെ എതിർത്ത് സ്റ്റാറ്റസ് ഇട്ട വിദ്യാർത്ഥിയെ സഹവിദ്യാർത്ഥികൾ മർദിച്ചു; അന്വേഷിക്കാൻ ചെന്ന പിതാവിനും സഹോദരനും മർദ്ദനമേറ്റു;



പുത്തൂർ (True News, Fen 11, 2020) : പൗരത്വ നിയമത്തെയും ദേശീയ പൗരത്വ ,ജനസംഘ്യാ റെജിസ്റ്ററുകളെയും  എതിർക്കുന്ന തരത്തിൽ വാട്ട്സ്ആപ്പ്  സ്റ്റാറ്റസ് ഇട്ടതിനെ ഇട്ടതിനു   പുത്തൂർ വിവേകാനന്ദ പോളിടെക്‌നിക്  കോളേജിലെ വിദ്യാർത്ഥിയെ  സഹവിദ്യാര്ഥികള് ചേർന്ന് മർദ്ദിച്ചു.പുത്തൂർ വിവേകാനന്ദ കോളേജിലെ ഒന്നാം വർഷ  വിദ്യാർത്ഥി ചിക്മഗളൂരുവിലെ  റാസയെ  എൻ ആർ സി  വിരുദ്ധ സ്റ്റാറ്റസ് ഇട്ടതിന് ഫെബ്രുവരി ആറിന് ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്റ്റാറ്റസ് ഉടൻ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ  ഇനിയും മർദ്ദനം പ്രതീക്ഷിച്ചുകൊള്ളാനും ഈ സംഘം പറഞ്ഞത്രേ.
ഈ പ്രശ്നം അറിഞ്ഞു റാസയുടെ പിതാവും സഹോദരനും ഒൻപതാം തീയതി പ്രിൻസിപാലിനോടും മറ്റും സംസാരിക്കാനായി  കോളേജിൽ വന്നു. ഈ സമയം നേരത്തെ അക്രമിച്ചവരും ഇവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലെത്തുകയുമായിരുന്നു. സംഘർഷത്തിൽ ആറുപേർക്ക് പരുക്കേറ്റു.
പരുക്കേറ്റ ഹസ്സൻ റാസ (16), പിതാവ് യാക്കൂബ് (50),സഹോദരൻ റിസ (19) എന്നിവരെ  പുത്തൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു   കോളേജ് വിദ്യാർത്ഥികളായ വിറ്റ ള മാടന്നൂരിലെ സ്വസ്തിക് (18), വിറ്റളയിലെ അക്ഷത് ഷെട്ടി (19) നെക്കിലാടിയിലെ മുകുന്ദ് (18 ) എന്നിവർക്കും പരുക്കേട്ടിട്ടുണ്ട്. ഇവരെ പുത്തൂരിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാസ നേരത്തെ ക്ലാസ് കഴിഞ്ഞു വരുമ്പോൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്ന് മുകുന്ദ് പരാതി നൽകിയിട്ടുണ്ട്. രണ്ടു പരാതിയിലും പോലീസ് കേസെഡടുത്തിട്ടുണ്ട് 

No comments