JHL

JHL

തലമുതിർന്ന ആർ ആർ എസ് എസ് നേതാവും ഭാരതീയ വിചാര കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറുമായ പി പരമേശ്വരൻ അന്തരിച്ചു




പാലക്കാട്(True news, Feb 9,2020) : ആർ ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ പി പരമേശ്വരൻ(93) അന്തരിച്ചു.ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു. ദീൻ ദയാൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, , കന്യാകുമാരി വിവേകാനന്ദകേന്ദ്രം പ്രസിഡന്റ് എന്നിങ്ങനെ ഒട്ടേറെ പദവികള്‍ വഹിചച്ചു 

സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ തന്നെ ആർ ആർ എസ എസിൽ ചേർന്ന് പ്രവർത്തിച്ചു.1951 മുതല്‍ മുഴുവന്‍സമയ പ്രചാരകനായി. കേരളത്തില്‍ രാമായണമാസാചരണം, ഭഗവദ് ഗീതാ പ്രചാരണം എന്നിവയുടെ നടത്തിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു.പത്മശ്രീ, പദ്മ വിഭൂഷണ്‍ എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
ചേര്‍ത്തല താലൂക്കിലെ മുഹമ്മ താമരശ്ശേരില്‍ ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി 1927ലായിരുന്നു പി. പരമേശ്വരന്റെ ജനനം..ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്താണ് ആര്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത് .1951 മുതല്‍ മുഴുവന്‍സമയ പ്രചാരകനായി

No comments