JHL

JHL

സുള്ള്യയിൽ പെട്ടിക്കടയുടമ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, പ്രകോപിതരായ യുവാക്കൾ പെട്ടിക്കട തീവെച്ചു നശിപ്പിച്ചു നശിപ്പിച്ചു; കടയുടമയും മറ്റു മൂന്നുപേരും അറസ്റ്റിൽ



സുള്ള്യ (True News, Feb16,2020): പെട്ടിക്കടയുടമ അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സുള്ള്യ സവനൂരിലെ  കുടമാരിൽ റോഡരികിൽ പെട്ടിക്കട നടത്തിവരുന്ന അബ്ദുല്ലയെ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞു പ്രകോപിതരായ നാട്ടുകാരായ മൂന്നു യുവാക്കൾ രാത്രി പെട്ടിക്കട പൂർണ്ണമായും തീവെച്ചു നശിപ്പിച്ചു. പ്രവീൺ സുധീർ ,പ്രദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.എല്ലാവരും സുള്ള്യ ബേരിപ്പടി സ്വദേശികളാണ്. ഫെബ്രുവരി പതിനാലിനാണ് അബ്ദുല്ല പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. ഫെബ്രുഅവരി പതിനഞ്ചിനു രാത്രിയാണ് കട തീവെച്ചു നശിപ്പിച്ചത്.

No comments