JHL

JHL

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം വീടിനകത്ത് സൂക്ഷിച്ച് മദ്യവില്പന; മധ്യവയസ്കൻ അറസ്റ്റിൽ

കുമ്പള(True News 2 February 2020):വീടിനകത്ത് സൂക്ഷിച്ച് മദ്യവില്പന മധ്യവയസ്കൻ അറസ്റ്റിൽ. വീടിനകത്ത് സൂക്ഷിച്ച 205 പാക്കറ്റ് കർണ്ണാടക നിർമിത മദ്യവുമായി കുണ്ടങ്കേരടുക്കയിലെ അണ്ണി എന്ന പ്രഭാകരനെ(50) യാണ് കുമ്പള എക്സൈസ് ഇൻസ്പെക്ടർ നൗഫലിനെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 180 മില്ലിലിറ്ററിന്റെ 205 പാക്കറ്റ് മദ്യമാണ് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത്. ഇയാൾ നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്. വീട് കേന്ദ്രീകരിച്ച് കാലങ്ങളായി മദ്യ വിൽപന സജീവമാണ്. ജാമ്യത്തിലിറങ്ങി വീണ്ടും മദ്യ വിൽപന സജീവമാകുകയാണ് ഇയാൾ. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് ഇയാളുടെ വീട്.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി രാജീവൻ, കെ സാബു, എം ബി രാജീവൻ, സിഇഎമാരായ കണ്ണൻ കുഞ്ഞി, സുശി, പ്രിഷി, രഞ്ജിത്ത്, രമേശ്‌ ബാബു, ശരത്, പ്രശോഭ് കുമാർ എന്നിവരും ഉണ്ടായിരുന്നു

No comments