JHL

JHL

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുന്നതിനിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂരംബയൽ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

കുമ്പള (True  News 2 February 2020): സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോകുന്നതിനിടെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. 
കുമ്പള സൂരംബയലിലെ സദാനന്ദഗട്ടി-സ്വര്‍ണ്ണലത ദമ്പതികളുടെ മകന്‍ പ്രജ്വല്‍കുമാര്‍ (20) ആണ് മരിച്ചത്. മംഗളൂരു സഹ്യാദ്രി കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പ്രജ്വല്‍കുമാര്‍ കഴിഞ്ഞ ശനിയാഴ്ച മടിക്കേരിയിലേക്ക് സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോകുമ്പോള്‍ സമ്പാജെയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പ്രജ്വല്‍കുമാറും സുഹൃത്തുക്കളും വെവ്വേറെ ബൈക്കുകളിലായാണ് സഞ്ചരിച്ചിരുന്നത്. പ്രജ്വല്‍കുമാര്‍ ഓടിച്ചുപോകുകയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രജ്വലിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി തുടരുകയും ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു. മംഗളൂരു ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുമ്പള സഹകരണാസ്പത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: കൗശല്‍, ഹംഷിത്, മേഘ.

No comments