JHL

JHL

ദുബായ്-മൊഗ്രാൽ ഫ്രണ്ട്‌ലി ലീഗ് ഫുട്ബോൾ: പോരാട്ടം കനക്കും, താരങ്ങൾ കൂട്ടത്തോടെ ദുബായിലേക്ക്.

മൊഗ്രാൽ(6 February 2020:) ദുബൈ അൽ ഖിസസ്  അൽ ബുസ്താൻ കോർണർ സ്റ്റേഡിയത്തിൽ ഈ മാസം 14 ന് നടക്കുന്ന ദുബായ് -മൊഗ്രാൽ ഫ്രണ്ട്‌ലി ലീഗ്  ഫുട്ബോൾ ടൂർണമെൻന്റിനായുള്ള  ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജില്ലയിലെ ഫുട്ബോൾ ഗ്രാമമായി അറിയപ്പെടുന്ന മൊഗ്രാലിലെ 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് പതിനാലാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് തുടങ്ങി രാത്രി 12 മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

 ടൗൺ ടീം മൊഗ്രാൽ, ലോവോർസ് മൊഗ്രാൽ, യുണൈറ്റഡ് എഫ് സി പേരാൽ, എഫ് എ എസ് സി  മൊഗ്രാലിയൺസ്, റോവേഴ്സ് മൊഗ്രാൽ, ടുഡഡ് മൊഗ്രാൽ, ലൂത്ത മൊഗ്രാലിയൻസ്, അല്മുതകമൽ മീലാദ് നഗർ എന്നീ ടീമുകളാണ് ടൂർണമെന്റിൽ  പങ്കെടുക്കുക. മൊഗ്രാലിലെ വിവിധ ക്ലബ്ബുകളിൽ  നിന്നായി 25 ഓളം താരങ്ങൾ ദുബായിലെ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കളത്തിലിറങ്ങും. താരങ്ങൾ പത്താം തീയതിയോടെ ദുബായിലേക്ക് പുറപ്പെടും.

 അൽ മുതകമൽ  മീലാദ് നഗർ  ടീമിൻന്റെ  ജേഴ്സി മൊഗ്രാലിൽ  വച്ച് നടന്ന മീലാദ് ട്രസ്ററ്  ബോർഡ്  യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു. മൊഗ്രാൽ  സ്പോർട്സ് ക്ലബ് മുൻ ക്യാപ്റ്റനും,ട്രസ്ററ്  അംഗവുമായ എം പി അബ്ദുൽ ഖാദർ, ട്രസ്ററ് ഗൾഫ് പ്രതിനിധി അർഷാദ് ഹൂബ്ലി എന്നിവർ ടീം അംഗങ്ങളായ ദിൽഷാദ് ചിച്ചു, അലി മൈമൂൺ  നഗർ എന്നിവർക്ക് നൽകിയാണ് ജേഴ്സി പ്രകാശനം നിർവഹിച്ചത്.

 ചടങ്ങിൽ എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അർഷാദ് ഹൂബ്ലി  ഉദ്ഘാടനം ചെയ്തു.ട്രസ്ററ് മുഖ്യ രക്ഷാധികാരി എം എ കുഞ്ഞഹമ്മദ്, എം എം റഹ്മാൻ, കെ എം മുഹമ്മദ്, ബി എ മുഹമ്മദ് കുഞ്ഞി, ട്രസ്ററ് ഗൾഫ് പ്രതിനിധി കെ എം ഫഹദ്, എം എ ഇബ്രാഹിം, കെ എ മുഹമ്മദ്, എസ് കെ ഖാസിം, എം എ ഇക്ബാൽ, മുഹമ്മദ് ടി പി, പി സി അബ്ദുല്ലകുഞ്ഞി, എം എസ് മുഹമ്മദ് കുഞ്ഞി, ടി എ ജലാൽ, ഹാരിസ് ബാഗ്ദാദ്, പി എം മുഹമ്മദ് കുഞ്ഞി, കെ എം ഖാദർ, സിദ്ദീഖ് മാൻകൂർ, ഇബ്രാഹിം മീലാദ് നഗർ, നവാസ് കെ എ, അദ്‌നാൻ ടി പി, ജവാദ്, പി എം ഷുറയ്ക്, ആപ്പിസ് തുടങ്ങിയവർ സംബന്ധിച്ചു.എം എ മൂസ സ്വാഗതം പറഞ്ഞു.


No comments