JHL

JHL

ബദിയടുക്കയിൽ വൻ കവർച്ച;പൂട്ടിക്കിടന്ന വീട്ടിൽ നിന്നും എൺപത്‌ പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നു



ബദിയഡുക്ക (True News, Feb 9, 2002): ബദിയടുക്കയിൽ മോഷണം നിലയ്ക്കുന്നില്ല. വൻകവർച്ചയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ബദിയടുക്കയിലെ അക്ഷയ ഫാന്സി ഉടമ ശ്രീനിവാസ റാവുവിന്റെ വീട്ടിൽ നിന്നാണ് കവർച്ച നടത്തിട്ടിരിക്കുന്നത്.ഇയാളും കുടുംബവും വീട് പൂട്ടി കൊൽക്കത്തയിലേക്ക് പോയിരിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെ അയൽക്കാരാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചത് ശ്രദ്ധിച്ചത്. അയൽക്കാരൻ വിവരം ശ്രീനിവാസ റാവുവിനെ അറിയിചതിനെ തുടർന്ന് റാവുവിന്റെ ബന്ധു വീട്ടിനകത്തു കയറി പരിശോധിച്ചപ്പോളാണ് അലമാര കുത്തിപ്പൊളിച്ചതായി മനസ്സിലാകുന്നത്.ശ്രീനിവാസറാവുവുമായി വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ  എൺപതു പവന്റെ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും അലമാരയിലുണ്ടായിരുനെന്നും അത് മുഴുവനും മോഷണം പോയതായും മനസ്സിലായി .തുടർന്ന്  ബന്ധു പരാതി നൽകി.    ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം  ആരംഭിച്ചു.

No comments