JHL

JHL

കുമ്പളയിൽ രോഗ പ്രതിരോധ കുത്തിവയ്‌പ്പ് പൂർത്തീകരിക്കാൻ ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്തുമായി ചേർന്ന് രൂപം കൊടുത്ത ഊർജ്ജിത പദ്ധതി ' ഇന്ദ്രധനുഷ് ' ആരംഭിച്ചു.



കുമ്പള(True News, Feb 15,2020):  കുമ്പളയിൽ രോഗ പ്രതിരോധ കുത്തിവയ്‌പ്പ്   പൂർത്തീകരിക്കാൻ  ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്തുമായി ചേർന്ന് രൂപം കൊടുത്ത ഊർജ്ജിത പദ്ധതി ' ഇന്ദ്രധനുഷ് ' ആരംഭിച്ചു. രോഗ പ്രതിരോധ കുത്തിവയ്പുകളൊന്നും തന്നെ സ്വീകരിക്കാത്ത 27 കുട്ടികളാണ് കുമ്പള പഞ്ചായത്തു പരിധിയിലുള്ളത്.ഈ ഇരുപത്തിയേഴു കുട്ടികളുടെ രക്ഷിതാക്കളേയും നേരിൽ കണ്ട് തെറ്റിദ്ധാരണകൾ നീക്കിയ ശേഷം മാത്രമേ മുടങ്ങിയ ഡോസുകൾ,, നൽകുകയുള്ളൂ. ജില്ലയിൽ ഭാഗിക പ്രതിരോധ കുത്തിവയ്പുകളിൽ കൂടുതൽ കുട്ടി കളുള്ള പഞ്ചായത്തുകളിലൊന്നാണ് കുമ്പള.നൂറു ശതമാനം ലക്ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് രൂപം കൊടുത്ത പദ്ധതി നടപ്പാക്കുന്നത് ആരിക്കാടി പ്രാഥമികാരോഗ്യകേന്ദ്രമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. പുണ്ഡരീകാക്ഷ, ആരോഗ്യ സ്റ്റാൻറിoഗ് കമിറ്റി ചെയർമാൻ എ.കെ.ആരിഫ്മെഡിക്കൽ ഓഫീസർ ഡോ.സുബ്ബ ഗട്ടി, പബ്ലിക് ഹെൽത്ത് നഴ്സ് ശാരദാമണി, ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രൻ ,ജെ.എച്ച്.ഐമാർ ,ജെ.പി.എച്ച് എൻമാർ, ആശമാർ എന്നിവരും ഇമാം ഷാഫിയിലെ മതപഠന വിദ്യാർത്ഥികളും പ്ലാനിംഗ് യോഗത്തിൽ സംബന്ധിച്ചു.27 കുട്ടികളാണ് ഭാഗികമായോ പൂർണമായോ കുത്തിവയ്പു സ്വീകരിക്കാതിരുന്നിട്ടുള്ളത്.രണ്ടു ദിവസങ്ങളിലായി നടത്തിയ ഗൃഹസന്ദർശനത്തിൽ ഇതിനോടകം ഏഴു കുട്ടികൾക്ക് കുത്തിവയ്പ് നൽകി.തുടർന്നുള്ള നാലു ദിവസങ്ങളിലായി ലക്ഷ്യം പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡണ്ട് പറയുന്നു. 25000 രൂപയാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യപൂർത്തീകരണത്തിനായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തംഗത്തോടൊപ്പം ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും ഉസ്താദുമാരും മത പഠന  വിദ്യാർത്ഥികളും സംഘങ്ങളായിട്ടുണ്ട് 



No comments