JHL

JHL

നാല്പത്തിമൂന്നര ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി പെർള സ്വദേശി കാസറഗോട്ട് പിടിയിൽ

കാസറഗോഡ് (True News, Feb18,2020) : നാല്പത്തിമൂന്നര ലക്ഷം രൂപയുടെ നിരോധിത കറൻസികളുമായി ഒരാൾ അറസ്റ്റിൽ; പെർള സ്വദേശി മുഹമ്മദിനെയാണ് കാസറഗോഡ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയോടെ  കാസറഗോഡ് സി ഐ അബ്ദുൽ റഹീമും സംഘവുമാണ്  ഇവരെ വിദ്യനഗറിൽ വെച്ച്    പിടികൂടിയത്. സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു നോട്ടുകൾ.  ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ പോലീസിനെ വെട്ടിച്ച്  രക്ഷപ്പെട്ടു.
പോലീസ് തടഞ്ഞതിനെത്തുടർന്ന് കാറിലുണ്ടായിരുന്ന ഇയാളുടെ കൂട്ടാളി ഓടി രക്ഷപ്പെട്ടു.മറ്റൊരു കാറിൽ ഇവരെപിന്തുടർന്ന് വന്ന  ഒരാളും  പൊലീസിന് പിടികൊടുക്കാതെ  രക്ഷപ്പെട്ടിട്ടുണ്ട് 
കെ 14 യു 3330 സ്വിഫ്റ്റ് കാർ പോലീസ്  പിടിച്ചെടുത്തു. കാറിനകത്ത്  ബാഗിൽ   അഞ്ഞൂറുരൂപയുടെ കെട്ടുകളായി സൂക്ഷിച്ച നിലയിലായിരുന്നു പണം. കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.  പ്രതിയെ ചോദ്യം ചെയ്യുന്നതോടെ പണത്തിന്റെ  ഉറവിടത്തെക്കുറിച്ച് സൂചന ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ടവർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു  

No comments