JHL

JHL

മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ജസ്റ്റിസ് ഫോറം



മംഗളൂരു(True News, Fen 18,2020)   : മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ജസ്റ്റിസ് ഫോറം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള പരാതി ഭാരവാഹികൾ പാണ്ഡേശ്വർ പോലീസിൽ നൽകിയിട്ടുണ്ട്.


മദുഗുരി മോഡി അക  അതുൽ കുമാർ എന്നയാളാണ് ഫേസ് ബുക്കിൽ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തത്, ഇയാൾ നബിയെ ആക്ഷേപിച്ചു സംസാരിക്കുന്ന ശബ്ദവും പോസ്റ്റിലുണ്ട്. പ്രദേശത്തെ മതസൗഹാർദം തകർക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടിയാണ് ഇയാൾ ചെയ്യുന്നതെന്ന് ജസ്റ്റിസ് ഫോറം പരാതിയിൽ പറയുന്നു.വീഡിയോ ഭരണഘടനക്ക് എതിരാണെന്നും സാമൂഹികാന്തരീക്ഷം തകർക്കുന്നതാണെന്നും പരാതി പറയുന്നുപോലീസുകാർ  ഉടൻ ഇയാളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലിം ജസ്റ്റിസ് ഫോറം പ്രസിഡന്റ് കെ എസ് ആമിർ അഹമ്മദ് തുമ്പേ ,റാഫിഉദ്ദിൻ കുദ്രോളി,യൂസുഫ് ഉച്ചിൽ ഇമ്രാൻ കുദ്രോളി എന്നിവർ നേരിടാന് പാണ്ഡേശ്വർ പോലീസിൽ പരാതി നൽകിയത് 
ഉള്ളാളിലെ  അതുൽ കുമാർ സമൂഹമാധ്യമങ്ങളിൽ നബിയെ നിന്ദിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. ഇത് സംബന്ധിച്ച ഉള്ളാൾ മുസ്ലിം യൂണിയൻ നേരത്തെ ഉള്ളാൾ പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച വൈകുന്നേരം  പരാതി നൽകിയിരുന്നു 

No comments