JHL

JHL

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതി കുമ്പളയിൽ : ജനപ്രതിനിധികൾക്കുള്ള പച്ചക്കറിത്തൈ വിതരണോൽഘാടനംപഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ നിർവഹിച്ചു

കുമ്പള (True News, Feb 20,2020): കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന  - നന്മ യുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതി കുമ്പളയിൽ തുടങ്ങി. പദ്ധതി പ്രകാരം  ജനപ്രതിനിധികളുടെ വീടുകളിൽ കൃഷി ചെയ്യാനുള്ള പച്ചകൃഷിത്തൈകളുടെ വിതരണം    പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ വികസന കാര്യസ്റ്റാന്റിംഗ് കമ്മീറ്റി  ചെയർമാൻ ബി എൻ മുഹമ്മദ് അലിക്ക് നൽകി   നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്  എ കെ ആരിഫ് കൃഷി ഓഫിസർ നാണുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
മാധ്യമപ്രവർത്തക്കും പച്ചക്കൃഷിത്തൈ വിതരണം നടത്തി. കൃഷി ഓഫീസർ നാണുക്കുട്ടൻ  പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫിന് തൈകൾ കൈമാറി. പ്രസ് ഫോം സെക്രട്ടറി അബ്ദുൽ ലത്തീഫ് കുമ്പള പ്രസ് ഫോറം ട്രെഷറർ കെ എം എ സത്താർ എന്നിവർ സംബന്ധിച്ചു 

No comments