JHL

JHL

മൊഗ്രാൽ, സാംസ്‌കാരിക ഔന്നിത്യം കാത്ത് സൂക്ഷിക്കുന്ന ഗ്രാമം :എ.ജി.സി ബഷീർ

മൊഗ്രാൽ(True News 16 February 2020) :സാംസ്‌കാരിക ഔന്നിത്യം കാത്ത് സൂക്ഷിക്കുന്ന ഗ്രാമമാണ്  മൊഗ്രാലെന്നും  ഇതിന്റെ നിലനില്പിനായി ദേശീയവേദി ചെയ്ത് വരുന്ന സേവനം മഹത്തരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ പറഞ്ഞു.
നാടിന്റെ വികസനത്തിനായി ജാതി- മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി ദേശീയവേദി നടത്തുന്ന ഇടപെടലുകൾ  ശ്ലഘനീയമാണ്. വികസന കാര്യത്തിൽ ജനപ്രതികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്ന ദേശീയവേദിയുടെ രീതി  നാട്ടിൽ കൂടുതൽ വികസനങ്ങൾ ഉണ്ടാവാൻ ഉപകരിക്കുമെന്നും എ.ജി.സി ബഷീർ കൂട്ടിച്ചേർത്തു.

മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് അടക്കമുള്ള  വികസന കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തിക്ക് മൊഗ്രാൽ ദേശീയവേദി സമർപ്പിച്ച സ്നേഹോപഹാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു എ.ജി.സി ബഷീർ.

മൊഗ്രാൽ ദേശീയവേദിയുടെ വാർഷിക ജനറൽ ബോഡിയിൽ വെച്ചാണ് എ.ജി.സിയെ അനുമോദിച്ചത്. പ്രസിഡന്റ് എ.എം സിദ്ദീഖ് റഹ്മാൻ ഷാളണിയിച്ചു. ഗൾഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി ഹമീദ് സ്പിക് ഉപഹാരം സമ്മാനിച്ചു.നിസാർ പെർവാഡ് , തോമസ്.പി.ജോസഫ് , എം.മാഹിൻ മാസ്റ്റർ,അഷ്‌റഫ് മൊഗ്രാൽ ജീൻസ്‌, ടി.എം.ഷുഹൈബ്, ചന്ദ്രിക മുഹമ്മദ്,ഗഫൂർ ലണ്ടൻ, അബൂബക്കർ ലാൻഡ്മാർക്ക്, ടി എം നവാസ്,എം.എ സിദ്ദീഖ്, എം ജി.എ റഹ്മാൻ,എം.എ കുഞ്ഞഹമ്മദ്,ബി എം സുബൈർ  പ്രസംഗിച്ചു ജന.സെക്രട്ടറി റിയാസ് മൊഗ്രാൽ സ്വാഗതവും ട്രഷറർ എം.വിജയകുമാർ നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ് : മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് അടക്കമുള്ള  വികസന കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി പരിഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിനെ മൊഗ്രാൽ ദേശീയവേദി പൊന്നാട അണിയിച്ച്‌ ഉപഹാരം നൽകി അനുമോദിക്കുന്നു.

No comments