JHL

JHL

പത്തു ലക്ഷം രൂപ വിലവരുന്ന അനധികൃത സ്വർണവുമായി കാസറഗോഡ് സ്വദേശി മംഗളൂരുവിൽ പിടിയിൽ

 

മംഗളൂരു (True News, Feb13,2020): പത്തു ലക്ഷംരൂപക്കടുത്തു വിലവരുന്ന 238 ഗ്രാം സ്വർണം അനധികൃതമായി കടത്തുകയായിരുന്ന കാസറഗോഡ് പറ്റില്ല സ്വദേശിയായ യുവാവിനെ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. എമെർജെൻസി വിളക്കിന്റെ അകത്തു ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കാസറഗോഡ് പട്ട്ള സ്വദേശി മുഹമ്മദ് മാഹിർ പട്ട്ള മജീദ് (24 ) ആണ് മംഗളൂരു അന്താരാഷ്ട്ര വിമാനതാവളത്തിൽ  വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. ഫെബ്രുവരി പന്ത്രണ്ടാം തീയതി സന്ധ്യക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നുമുള്ള യാത്രക്കാരനായിരുന്നു മാഹിർ. ഇയാൾ കൊണ്ടുവന്ന എമെർജെൻസി ലൈറ്റും സോളാർ ടോർച്ചും കസ്റ്റൻസിനു സംശയമുണ്ടാക്കി. തുടർന്ന് ഈ സാധനങ്ങൾ അഴിച്ചു പരിശോധിക്കുകയുമായിരുന്നു. പരിശോധനയിൽ സ്വർണം തകിടുകളിലാക്കി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കസ്റ്റംസ് ഓഫീസർ രാജേഷ് പൂജാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കസ്റ്റംസ് നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് മാഹിറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്

No comments