JHL

JHL

വീട്ടിൽ അതിക്രമിച്ച് കയറി അക്രമം ; ജനാല ചില്ല് അടിച്ച് തകർത്തു

മഞ്ചേശ്വരം(True News 10 February 2020):: മൂന്നംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തിയതായി പരാതി. ഇന്നലെ രാത്രി 9 മണിയോടെ മഞ്ചേശ്വരം ചൗക്കി ഗുത്തുവിലെ ബ്രയിറ്റ്‌ ക്രോമ്പ്‌ റോഡിലുള്ള സുമതിയുടെ വീട്ടിലാണ്‌ അക്രമം നടന്നത്‌. ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്‍ക്കുകയും ഫാനുകള്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തുവെന്നാണ്‌ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. ഹൊസബെട്ടുവിലെ കൗശിക്‌, ഉദ്യാവര്‍ ഗുത്തുവിലെ സുശാന്ത്‌, ചൗക്കിയിലെ മേഘരാജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ അക്രമം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.ഈ സംഭവത്തിന്‌ തൊട്ടുമുമ്പ്‌ സമീപത്തെ ചേതനയുടെ വീട്ടിലും സംഘം അതിക്രമിച്ചു കയറിയതായി പരാതിയുണ്ട്‌.

No comments