JHL

JHL

ബംബ്രാണയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

കുമ്പള(True News 29 February 2020): കാണാതായ യുവാവിന്റെ മൃതദേഹം ക്വാര്‍ട്ടേഴ്‌സ്‌ കിണറ്റില്‍ കണ്ടെത്തി. ബംബ്രാണക്കടുത്ത അമ്പിലടുക്കയിലെ സുരേഷിന്റെ (38) മൃതദേഹമാണ്‌ വീടിനടുത്ത ക്വാര്‍ട്ടേഴ്‌സ്‌ കിണറ്റില്‍ കണ്ടെത്തിയത്‌.
ഈ മാസം 26ന്‌ രാത്രി മുതലാണ്‌ സുരേഷിനെ കാണാതായത്‌. അമ്മയോടൊപ്പം ഉറങ്ങാന്‍ കിടന്ന സുരേഷ്‌ രാത്രി 10 മണിയോടെ എഴുന്നേറ്റ്‌ പുറത്തേക്ക്‌ പോയതാണെന്ന്‌ പറയുന്നു. പിന്നീട്‌ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചുവെങ്കിലും എവിടെയും കണ്ടെത്താനായില്ല. ഇതു സംബന്ധിച്ച പരാതിയില്‍ കുമ്പള പൊലീസ്‌ കേസെടുത്ത്‌ അന്വേഷിച്ചുവരുന്നതിനിടയിലാണ്‌ ഇന്നലെ ഉച്ചയോടെ വീടിനടുത്ത ക്വാര്‍ട്ടേഴ്‌സ്‌ കിണറില്‍ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
പരേതനായ സുന്ദര -ലീല ദമ്പതികളുടെ മകനായ സുരേഷ്‌ കൂലിപ്പണിക്കാരനാണ്‌. ഭാര്യ: സരിത. മകള്‍: സുസ്‌മിത. സഹോദരങ്ങള്‍: ജയന്തി, സുഹാസിനി.

No comments