ഉപ്പള ദേശിയ പാതയിൽ വാഹനാപകടം ; ടിപ്പർ ഡ്രൈവർക്ക് ഗുരുതരം

ഉപ്പള(True News 17 February 2020): നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറി എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 7.15 വോടെ ദേശീയപാതയില്‍ ഉപ്പളയില്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടം. പരിക്കേറ്റ ടിപ്പര്‍ ലോറി ഡ്രൈവറെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് നിന്നും തലപ്പാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ്. ഉപ്പള ഹൈസ്‌കൂളിന് സമീപത്തെ സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടയില്‍ ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി ബസ്സിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് എതിരെ വന്ന കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടിപ്പര്‍ ലോറിയുടെ പിറകുവശം ബസ്സില്‍ വെച്ചിടിക്കുകയും ചെയ്‌തു. ഇതോടെ ബസ്സിനും കണ്ടെയ്‌നര്‍ ലോറിക്കും ഇടയില്‍പ്പെട്ട ടിപ്പര്‍ ലോറിയില്‍ ഡ്രൈവര്‍ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് ടിപ്പര്‍ ലോറി ഡ്രൈവറെ പുറത്തെടുത്തത്. കാലിനാണ് സാരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തു.
Post a Comment