JHL

JHL

നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കാറിലുണ്ടായിരുന്നവർ വാഹനമുപേക്ഷിച്ച് കളഞ്ഞു; കുമ്പളയിൽ വൈദ്യുതി മുടങ്ങി

.

കുമ്പള(True News, Feb 12,2020):നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കുമ്പളയിൽ വൈദ്യുതി മുടങ്ങി. കുമ്പള ടൗണിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ ഒരു മണിയോടെ അമിത വേഗത്തിൽ ഓടിച്ചു വന്ന കറുത്ത നിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. അതിനിടെ കാറിനകത്തുണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെട്ടത് പൊലീസിൽ സംശയം ഉളവാക്കിയിട്ടുണ്ട്. ഏതോ കുറ്റവാളികളാണ് കാറിലുണ്ടായിരുന്നത് എന്നാണ് സംശയിക്കുന്നത്. 
      കഴിഞ്ഞ ദിവസം രാവിലെ ബന്തിയോടിനടുത്ത് വച്ച് കുമ്പള സിഐ ഒരു സ്വിഫ്റ്റ് കാറിന് നിർത്താനാവശ്യപ്പെട്ട് കൈ കാണിച്ചിട്ടും നിർത്താതെ പോയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കാർ പിന്നീട് മുട്ടം ഗുഡ്ഡെ റോഡിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ള നാലു പേരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നു. കുമ്പളയിൽ അപകടത്തിൽ പെട്ട കാറിൽ നിന്നും ഇറങ്ങിയോടിയ മൂന്നു പേരെപ്പറ്റി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

No comments