JHL

JHL

ലിംഗായത്ത് മഠത്തിൽ പുരോഹിതനായി മുസ്ലിം യുവാവ്; ബസവേശ്വരന്റെ അനുഗ്രഹവും മഠത്തിലെ സുഹൃത്തുക്കളുടെ സഹായവും തനിക്കുണ്ടന്നും യാതൊരുവിധ എതിർപ്പുമുണ്ടായിട്ടില്ലെന്നും ദിവാൻ ഷെരീഫ്


ഗടക് (ഉത്തര കർണാടക)  :(True News, Feb 20,2020): ഉത്തര കർണാടകയിലെ കടഗ് ജില്ലയിലെ ലിംഗായത് മഠത്തിൽ പുരോഹിത പ്രവൃത്തികൾക്കായി മുസ്ലിം യുവാവിന് നിയയോഗം.മുപ്പത്തിമൂന്നുകാരനായ ദിവാൻ ഷെറീഫിനെയാണ്  ഗടകിലെ ലിംഗായത്ത് മഠത്തിന്റെ അധിപതി മുരുഗരാജേന്ദ്ര കോറണേശ്വര ശിവയോഗി നിയോഗിച്ചത്. മുസ്ലിം  ഇയാൾ ചുമതലക്കെത്തിയതും.
മഠത്തിലെ സുഹൃത്തുക്കളുടെ സഹകരണം തനിക്കു പൂർണതോതിലുണ്ടെന്നും യാതൊരു വിധ എതിർപ്പും ഉണ്ടായിട്ടില്ലെന്നും ഷെരീഫ് പറയുന്നു. തന്റെ പിതാവ് അദ്ദേഹത്തിന്റെ മുഴുവൻ സ്വത്തും മകനായ തന്നെയും ബസവേശ്വരന്റെ പാഠങ്ങളിൽ ആകൃഷ്ടനായി സമൂഹനന്മക്കായി സമർപ്പണം  ചെയ്തതാണെന്നും ഷെരീഫ് പറയുന്നു 
ബസവേശ്വരന്റെ ആശയങ്ങൾ ആര് ഉൾക്കൊണ്ടാലും സ്വാഗതം ചെയ്യും.ഏതു മതത്തിലാണ് അയാളെന്നത് പരിഗണിക്കേണ്ടതില്ല. ആരും ഒരു പ്രത്യേക മതത്തിൽ ജനിക്കുന്നില്ല ,ഓരോരുത്തരും മതം പിന്നീട് തെരഞ്ഞെടുക്കുന്നു.  മഠത്തിന്റെ മുഖ്യ അധിപതി   മുരുഗരാജേന്ദ്ര കോറണേശ്വര ശിവയോഗി പറഞ്ഞു.
പന്ത്രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ സാമൂഹിക മത പരിഷ്‌കതാവായിരുന്നു ബസവേശ്വരൻ.ജാതിവ്യവസ്ഥക്കെതിരെ ശബ്‌ദിച്ച ബസവേശ്വരനു  കർണാടകയിൽ ഇപ്പോഴും വലിയ ആരാധക സമൂഹമുണ്ട്.കൽബുർഗിയിലെ  കൊറണേശ്വര സംസത് മഠത്തിന്റെ കീഴിലാണ് ഗടകിലെ മഠം 

No comments