JHL

JHL

കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തോടുള്ള അവഗണന:കേരളപ്പിറവി ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും

കുമ്പള(True News 1-11-2020):സർക്കാറിന് കീഴിലുള്ള  കുമ്പള  കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിനോട് (CHC) അധികൃതർ കാണിക്കുന്ന അവഗണനയിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്  മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

 ആറു പതിറ്റാണ്ടു കാലമായി തുടരുന്ന അവ ഗണന അവസാനിപ്പിക്കുക, സി എച് സി വികസനത്തിന് സമഗ്ര പദ്ധതി ആവിഷ്കരിച്ചു  നടപ്പിലാക്കുക, ശുദ്ധജലത്തിനായി പദ്ധതി  നടപ്പിലാക്കുക, ഗൈന  കോളജി വിഭാഗത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തുക, കൂടുതൽ സ്റ്റാഫിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് പരിപാടി.

No comments