JHL

JHL

കാസറഗോഡ് ജില്ലയിലെ കോവിഡ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പ് വരുത്താൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു

കാസറഗോഡ് (www.truenewsmalayalam.com) : കാസറഗോഡ് ജില്ലയിലെ കോവിഡ് രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ജില്ലയിൽ മികച്ച സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർപാർട്ടി ജില്ലാ പ്രസിഡൻറ് മുഹമ്മദ് വടക്കേക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു. 

ടാറ്റാകോവിഡ് ആശുപത്രിയിലും കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഓക്സിജൻ ബെഡ്ഡുകൾ പരിമിതമാണ്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ്റെ ലഭ്യതക്കുറവ് രോഗികൾക്ക് വലിയ പ്രയാസം ഉണ്ടാക്കി. തീവ്രപരിചരണമാവശ്യമുള്ള രോഗികൾക്ക് വെൻ്റിലേറ്ററിൻ്റെ സേവനം ജില്ലയിൽ ലഭിക്കുന്നില്ല എന്നത് വലിയ പ്രയാസമുണ്ടാക്കുന്നു. വെൻറിലേറ്ററുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ അനുബന്ധ സംവിധാനങ്ങളില്ലാത്തതും ജീവനക്കാരില്ലാത്തതുമാണ് രോഗികൾക്ക് വെൻ്റിലേറ്ററുകളുടെ സേവനം നഷ്ടപ്പെടുത്തുന്നത്. ജില്ലയിലെ കോവിഡ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലും ടാറ്റാ കോവിഡ് ആശുപത്രിയിലും വെൻ്റിലേറ്ററുകൾ പ്രവർത്തന സജ്ജമാക്കണമെന്നും, കൂടുതൽ ഓക്സിജൻ ബെഡ്ഡുകൾ ഒരുക്കണമെന്നും, മുഴുവൻ തസ്തികകളിലും ഉടൻ നിയമനം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.



No comments