JHL

JHL

വർഗീയ പ്രചരണം; സി പി എം ലോക്കൽ സെക്രെട്ടറി പരാതി നൽകി

കുമ്പള (www.truenewsmalayalam.com): സാമൂഹിക മാധ്യമങ്ങളിൽ വർഗീയ പ്രചാരണം നടത്തുന്നതായി കാണിച്ച് യുവാവിനെതിരെ പരാതി നൽകി.
       സംഘപരിവാർ പ്രവർത്തകനായ മഞ്ചുനാഥ എന്നയാൾക്കെതിരെ കുടാൽ മേർക്കളയിലെ സി പി എം നേതാവാണ് കുമ്പള പൊലീസിൽ പരാതി നൽകിയത്.
     മുസ്ലിംകളുടെ ആരാധനാ കേന്ദ്രമായ കഅബയെയും പ്രവാചകനെയും അവഹേളിക്കുന്ന തരത്തിൽ കന്നട ഭാഷയിൽ ടൈപ്പ് ചെയ്ത് അവഹേളിക്കുന്ന ഫോട്ടോ ഉൾപ്പെടുത്തി വാട്സ് ആപ്പിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി. പ്രചാരണത്തിന് ഉപയോഗിച്ച വാട്സ്ആപ്പ് നമ്പരും പൊലീസിന് കൈമാറിയിട്ടുണ്ട്.

No comments