JHL

JHL

നീലേശ്വരത്ത് അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു.


 നീലേശ്വരത്ത് അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.

ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുംമാറ്റിയെങ്കിലും സേവ്യറിന്റെ ജീവൻ രക്ഷിക്കാനായില്ല. സേവ്യറിന്റെ ഭാര്യാ കോവിഡ് പോസറ്റീവ് ആയിരുന്നു എന്നാൽ സേവിയർ കോവിഡ് നെഗറ്റീവ് ആണ്. അനിത അലമുറയിട്ട് കരഞ്ഞത് കൊണ്ടാണ് ആംബുലൻസിന് കാത്ത് നിൽക്കാതെ പിക്കപ്പ് വാനിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് നാട്ടുകാർ പറഞ്ഞു. പിക്കപ്പ് വാനിൽകൊണ്ടുപോയതിൽ പരാതിയില്ലെന്ന് മരിച്ച സാബുവിന്റെ ഭാര്യ അനിതയും വ്യക്തമാക്കി.ഭാര്യ അനിതയും വ്യക്തമാക്കി.



No comments