JHL

JHL

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരുകിലോ അനധികൃത സ്വർണവുമായി ഉപ്പള സ്വദേശി പിടിയിൽ.

 

കോഴിക്കോട്(www.truenewsmalayalam.com) : കരിപ്പൂർ  വിമാനത്താവളത്തിൽ നിന്നും ഒരുകിലോ അനധികൃത സ്വർണവുമായി ഉപ്പള സ്വദേശി പിടിയിൽ.  മുപ്പത്തിയഞ്ചു ലക്ഷം രൂപയിലധികം  വരുന്ന 1030 ഗ്രാം  സ്വർണ്ണമാണ്  പിടികൂടിയത്.

 ധരിച്ചിരിക്കുന്ന പാൻറ്സിൽ പ്രത്യേകം അറയുണ്ടാക്കി പൌഡർ രൂപത്തിൽ   ഒളിപ്പിച്ചു  കടത്താൻ ശ്രമിക്കുന്നതിനിടെയാണ്  ഇയാളെ  കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് അധികൃതർ പിടികൂടുന്നത്. . ഇതു കൂടാതെ സ്വര്‍ണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്.

ഡി.ആര്‍.ഐ. നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത് 

മറ്റു രണ്ടു   യാത്രക്കാരില്‍ നിന്നും ഒരു  കിലോ വീതം സ്വർണം പിടികൂടിയിട്ടുണ്ട്.മുസ്തഫ,   ലുക്മാന്‍ എന്നിവരാണ് പിടിയിലായത്.കോഴിക്കോട് മലപ്പുറം സ്വദേശികളാണിവർ.





No comments