JHL

JHL

പുതുക്കിയ ഭീകര പിഴ ഇന്നുമുതൽ, മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവും 10,000 രൂപ പിഴയും, ചൊവ്വാഴ്ച മുതൽ കർശന പരിശോധന

തിരുവനന്തപുരം(True News 1 September 2019): പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ മോട്ടോർ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഇന്നു മുതൽ ഉടമയ്ക്കെതിരെ കേസടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,​000 രൂപ പിഴയും മൂന്ന് വർഷം തടവും ഉടമയ്ക്ക്‌ അനുഭവിക്കേണ്ടി വരും. വാഹനത്തിന്റെ രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദു ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക്‌ 25 വയസിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. മദ്യപിച്ച് വാഹനമോടിച്ചാൽ ആറ് മാസം തടവും 10,000രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ 15,000 രൂപയും തടവ് ‌രണ്ട് വർഷവും ആകുമെന്നും അദ്ദേഹം പറഞ്ഞു.മോട്ടോർ വാഹനനിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള നടപടിയാണിത്.ട്രാഫിക് ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ ഇന്നു മുതൽ ഈടാക്കും. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വാഹന പരിശോധന ഉടൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ കർശന പരിശോധന ആരംഭിക്കും. ഗതാഗതനിയമലംഘനം നടത്തി ലൈസൻസ് റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ കുറ്റക്കാർ റിഫ്രഷൻ കോഴ്സും സാമൂഹ്യസേവനവും നടത്തണം. ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസ് കാലാവധി അഞ്ച് വർഷമായി വർദ്ധിപ്പിച്ചു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനുള്ള തിയതി കഴിഞ്ഞാൽ ഒരു വർഷം വരെ പിഴ ഒടുക്കി പുതുക്കാം. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് വിജയിക്കേണ്ടി വരും. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പതിനായിരത്തിലധികം റോഡപകടങ്ങളിലായി 1203 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി അറിയിച്ചു.പിടിവീണാൽ കീശ കാലിഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാൽ പിഴ 1000 രൂപട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ അധികം ആളെ കയറ്റിയാൽ ആളൊന്നിന് 200 രൂപഅമിതവേഗതയ്ക്ക് ലൈറ്റ് മോട്ടാർ 2000 രൂപ, മീഡിയം ഹെവി വാഹനങ്ങൾക്ക് 4000 രൂപസിഗ്നൽ മറികടക്കൽ, മൊബൈൽ ഫോൺ ഉപയോഗം,​ അപകടകരമായ ഓവർടേക്ക്,​ വൺവേ തെറ്റിക്കൽ: ഒരു വർഷം വരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും.
ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചാൽ പിഴ 5000 രൂപഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ വാലിഡിറ്റി എന്നിവയില്ലെങ്കിൽ 10,000 രൂപഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപ. കുറ്റം ആവർത്തിച്ചാൽ മൂന്ന് മാസം തടവും 4000 രൂപ പിഴയും.വാഹനങ്ങൾക്ക്‌ അനധികൃതമായി രൂപമാറ്റം വരുത്തിയാൽ 5000 രൂപ.
പിഴകള്‍​

പിഴകള്‍​
  • ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000 (നിലവില്‍ 100
  • അപകടകരമായി വണ്ടിയോടിച്ചാല്‍  - 5000
  • ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാല്‍ - 5000  (നിലവില്‍ 500)
  • അമിത വേഗം - 1000-2000 (നിലവില്‍ 500)
  • സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 1000 (നിലവില്‍ 100)
  • മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ - 5000  (നിലവില്‍ 1000)
  • മദ്യപിച്ച് വാഹനം ഓടിച്ചാല്‍  - 10000  (നിലവില്‍ 2000)
  • ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000
  • അമിതഭാരം കയറ്റിയാല്‍ -  20,000 രൂപ (നിലവില്‍ 2000)

No comments