JHL

JHL

മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍

ദില്ലി (True News 1 September 2019):മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറാകും. ഇത് സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി.കോണ്‍ഗ്രസ്, ജനതാദള്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്‍ 2004ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. 2007ല്‍ ബി.ജെ.പി വിടുകയും ചെയ്തു.
ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് വ്യോമയാനം ഉള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് ആരിഫ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എഴുത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ള ആരിഫ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ടെക്സ്റ്റ് ആന്‍ഡ് കോണ്‍ടക്സ്റ്റ്, ഖുറാന്‍ ആന്‍ഡ് കണ്ടപററി ചലഞ്ചസ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ രചനകള്‍.
ഹിമാചല്‍ ഗവര്‍ണറായ കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഭഗത് സിങ് കോഷ്യാരി ആണ് മഹാരാഷ്ട്ര പുതിയ ഗവര്‍ണര്‍. ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹിമചല്‍ ഗവര്‍ണര്‍. തമിഴിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.

No comments