JHL

JHL

ഉളുവാറിലെ അന്തുഞ്ഞി ഹാജി നിര്യാതനായി






ളുവാർ ( truenewsmalayalam, Setptember 1, 2019) പൗര പ്രമുഖനും പഴയകാല ബസ് ഉടമയും സാമൂഹിക രാഷ്ട്രീയ പ്രവർത്തകനുമായ ഉളുവാറിലെ എൽ എച്ച് അന്തുഞ്ഞി (73) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
         എൺപതുകളിൽ കുമ്പള- ബദിയടുക്ക, കുമ്പള-ബാഡൂർ പദവ്, കുമ്പള- കാസറഗോഡ്, കുമ്പള-തലപ്പാടി റൂട്ടുകളിൽ ഫൈവ് സ്റ്റാർ, സഫിയ എന്നീ പേരുകളിൽ ബസ് സർവ്വീസുകൾ നടത്തിയിരുന്നു.
      ഉളുവാർജുമാ മസ്ജിദ് പ്രസിഡന്റ്, ഗവ. എൽ പി സ്കൂൾ ഉജാറുളുവാർ പി ടി എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് ഉളുവാർ ശാഖ ഭാരവാഹിയായിരുന്നു.
ഭാര്യ: ബീഫാത്തിമ്മ.
മക്കൾ: ഇബ്രാഹിം, സിദ്ദീക്ക്, നാസർ, സഫിയ

No comments