JHL

JHL

കഞ്ചാവ് വിൽപ്പന; ഏഴ് മലയാളി വിദ്യാർത്ഥികൾ ഉള്ളാളിൽ പിടിയിൽ;ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു



ഉള്ളാൾ (www.truenews,malayalam.com  Sept 1, 2019): കഞ്ചാവ് വില്പനയിലേർപ്പെട്ട ഏഴംഗ സംഘത്തെ ഉള്ളാൾ പോലീസ് പിടികൂടി. സംഘാംഗങ്ങൾ എല്ലാം മലയാളികളായ  എൻജിനീയറിങ് വിദ്യാർത്ഥികളാണ് . ഉള്ളാൾ പെരുമണ്ണൂർ വില്ലേജിൽ ചെമ്പുഗുഡ്ഡെയിൽ നിന്നാണ് ഇവരെ പിടികൂടിയത് . രഹസ്യ വിവരത്തെത്തുടർന്നാണ് പോലീസ് ചെമ്പുഗുഡ്ഡെയിൽ പരിശോധന നടത്തിയത്.
നഗരത്തിലെ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ ഇവർ കോഴിക്കോട്,കണ്ണൂർ,തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ്.
കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുഹമ്മദ് സിനാൻ (21), ആദർശ് (20), മുഹമ്മദ് നിഹാൽ (24), ബശാറുൽ ഹാഫി, സാകിർ അലി , തൃശൂർ സ്വദേശി ഹഫീസ് അമീൻ (23),കണ്ണൂർ സ്വദേശി ജുഹൈർ കെ പി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 1.160   കിലോഗ്രാം കഞ്ചാവും ബൈക്കും മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തു.
എൻജിനീയറിങ് കോളേജുകളുടയും മെഡിക്കൽ കോളേജുകളുടെ പുറത്തു വിദ്യാർത്ഥികളടക്കമുള്ളവർക്കു കഞ്ചാവ് വിൽക്കുകയാണത്രെ  സബ്നഗത്തിന്റെ തൊഴിൽ.

No comments