JHL

JHL

എക്സൈസ് പരിശോധന ശക്തമാക്കുമ്പോഴും ജില്ലയിൽ കർണാടക മദ്യം സുലഭം

കാസർകോട്(True News 11 September 2019): ഓണക്കാലത്ത് സംസ്ഥാനത്തേക്ക് അതിർത്തി വഴിയുള്ള ലഹരികടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കി എക്സൈസ്. ഓണം സീസണില്‍ സംസ്ഥാനത്തേക്ക് വ്യാജമദ്യത്തിന്‍റെയും വിവിധ ലഹരി വസ്തുക്കളുടെയും കടത്ത് വർദ്ധിക്കാനിടയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അതിർത്തികളിലടക്കം പരിശോധന ശക്തമാക്കിയിരിക്കുന്നത്. 

കഴിഞ്ഞ ജൂലൈ മാസം മാത്രം വയനാട്ടില്‍ 534 കേസുകളിലായി 104 പേരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍നിന്നും കർണാടകയില്‍നിന്നും ലഹരിവസ്തുക്കള്‍ മലബാർ മേഖലയിലേക്ക് വ്യാപകമായെത്തുന്നത് മുത്തങ്ങ വഴിയാണ്. ഇവിടെ ചെക്പോസ്റ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെയെത്തിച്ച് മുഴുവന്‍ സമയ പരിശോധന നടത്തുകയാണ്. സെപ്റ്റംബർ 15വരെ ജില്ലയിൽ മുഴുവനും കർശന പരിശോധന തുടരും.

മംഗളൂറു വഴിയുള്ള കടത്ത് തടയാൻ തലപ്പാടിയിലും കിഴക്ക് ഭാഗത്ത് ആദൂരിലും ശക്തമായ പരിശോധന നടക്കുന്നുണ്ട്. കർണ്ണാടകയിൽ വിൽപന നടക്കുന്ന പാക്കറ്റ് വിദേശമദ്യവും ജില്ലയിലേക്ക് കടത്തുന്നുണ്ട്. വളരെ സൗകര്യപ്രദമായി ജ്യൂസ് പാക്കറ്റുകളിൽ വരുന്ന ഇത്തരം മദ്യം ജില്ലയിലും സുലഭമാണ്. കഴിഞ്ഞ ദിവസം കുമ്പള പോലീസ് നടത്തിയ വാഹന പരിശോധനയിൽ നിരവധി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. 

No comments