JHL

JHL

വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെയും, പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെയും പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച 'പാട്ടിലാക്കാം സുരക്ഷ' സംഗീത യാത്ര സമാപിച്ചു


കാസര്‍കോട്: (True News 15 September 2019) മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാക്ക് കാസര്‍കോട്, ലയണ്‍സ് ക്ലബ് കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വ്യത്യസ്തമാര്‍ന്ന സംഗീത യാത്ര സമാപിച്ചു. വര്‍ധിച്ചുവരുന്ന റോഡപകടങ്ങളുടെയും, പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെയും പശ്ചാത്തലത്തില്‍ നടന്ന പരിപാടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ച ചെര്‍ക്കള, ബോവിക്കാനം, മുള്ളേരിയ, സീതാംഗോളി, കുമ്പള എന്നിവിടങ്ങളില്‍ ജനങ്ങളുമായി സംവദിച്ച് കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.

വിവിധ സ്ഥലങ്ങളില്‍ കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, അഡിഷണല്‍ എസ്പി ബി പ്രശോഭ്, മുള്ളേരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് നമ്പ്യാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രേംസദന്‍, അനില്‍കുമാര്‍ വി, രാജീവന്‍ വലിയ വളപ്പില്‍ എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും ട്രോമാകെയര്‍ സൊസൈറ്റി കോര്‍ഡിനേറ്ററുമായ എം വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജാഥ ലീഡര്‍ ട്രാക്ക് ജനറല്‍ സെക്രട്ടറിയും ലയണ്‍സ് ക്ലബ് കാസര്‍കോട് പ്രസിഡന്റുമായ വി വേണുഗോപാല്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സബിന്‍ കെ, ഗണേശന്‍ വി, പ്രദീപ് കുമാര്‍ സി എ, പ്രഭാകരന്‍ എം വി, അരുണ്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സംഗീതയാത്ര നയിച്ച വിഷ്ണു ഭട്ട് വെള്ളിക്കോത്തിനെയും ടീമിനെയും പോലീസ് ചീഫ് പൊന്നാട അണിയിച്ച് ആദരിച്ചു. ജാഥാ മാനേജര്‍ കെ ഗിരീഷ്, ലയണ്‍സ് നേതാക്കളായ കെ മോഹനന്‍, അഡ്വ. കെ വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി വൈകുണ്ഠന്‍ നന്ദി പറഞ്ഞു.

No comments