JHL

JHL

മംഗളൂറു എയർപോർട്ടിൽ ആറ് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി യുവാവ് പിടിയിൽ

മംഗളൂറു (True News 16 September 2019): ദുബായിലേക്ക് കടത്താൻ ശ്രമിച്ച ആറ് ലക്ഷത്തോളം രൂപ മൂല്യം വരുന്ന വിദേശ കറൻസിയുമായി യുവാവിനെ കസ്റ്റംസ് വിഭാഗം പിടികൂടി.ഹാരി സ്റ്റീവൻ ആൻ്റണി ഡിസൂസ എന്നയാളാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ദുബായ് വിമാനത്തിൽ കയറാൻ എത്തിയതായിരുന്നു യുവാവ്. 2.93 ലക്ഷം മൂല്യം വരുന്ന യു.എ. ഇ. ദിർഹമും 2.94 ലക്ഷം മൂല്യമുള്ള യു.എസ്. ഡോളറുമാണ് പിടിച്ചെടുത്തത്.
man-arrested-with-foreign-currency-at-mangalore-airport

No comments