കാറിലെത്തിയ സംഘം സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ഓട്ടോ തടഞ്ഞ് നിര്‍ത്തി കൈ തല്ലിയൊടിച്ചതായി പരാതി
ബന്തിയോട്(True News 15 September 2019) : കാറിലെത്തിയ സംഘം സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ഓട്ടോതടഞ്ഞ് നിര്‍ത്തി കൈ തല്ലിയൊടിച്ചതായി പരാതി. കുബണൂര്‍ ബ്രാഞ്ച് സി പി എം സെക്രട്ടറിയും ബന്തിയോട്ടെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഇര്‍ഷാദിനെ (31)യാണ് സ്വിഫ്റ്റ് കാറിലെത്തിയ സംഘം അക്രമിച്ചത്. പരിക്കേറ്റ ഇര്‍ഷാദിനെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഓട്ടോ വാടകക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോയ്ക്ക് കുറുകെ നിര്‍ത്തി തടയുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഒരാള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് ഇര്‍ഷാദിനെ അടിക്കുകയായിരുന്നു. തടയുന്നതിനിടെ വലതുകൈ ഒടിയുകയായിരുന്നു. നാട്ടുകാരാണ് ഇര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചത്. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
cpm-branch-secretary-being-attacked-by-strangers
cpm-branch-secretary-being-attacked-by-strangers


Post a Comment