JHL

JHL

കമ്പാര്‍ ഫാല്‍ക്കന്‍ ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

കമ്പാർ(True News 16 September 2019) : കമ്പാർ ഫാൽക്കൻ ആർട്‌സ് സ്പോർട്സ് & കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വടം വലി, ഉറിയടി, ചാക്കിലോട്ടം,കസേര കളി തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി. പായസ വിതരണവും നടത്തി. നസീർ കെ.എം ന്റെ അധ്യക്ഷതയിൽ മുജീബ് കമ്പാർ ഉൽഘാടനം ചെയ്തു. അഹ്‌റാസ്. എ. കെ സ്വാഗതവും അൻഷീദ്‌.കെ.എസ് നന്ദിയും പറഞ്ഞു. നിസാർ, സാബിർ.കെ.എ, സമീർ കെ.എസ്, ജുനൈദ്, ഷഫീഖ്, ജാബിർ, മുനീർ, ബേബിരാജ്, വിനോദ് തുടങ്ങിയവർ സംസാരിച്ചു

No comments