JHL

JHL

ഇ ടിക്കറ്റിൽ കൃത്രിമം നടത്തി ദുബായിലേക്ക് പോകുന്ന ബന്ധുക്കളെ ബോർഡിങ് ലോബി വരെ അനുഗമിച്ചു; തിരിച്ചുവരുമ്പോൾ സെക്യൂരിറ്റി ജീവനക്കാരുടെ കയ്യിൽപെട്ടു; കാസറഗോഡ് സ്വദേശി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു(True News 15 September 2019)  : വ്യാജ ഇ-ടിക്കറ്റുമായി എയർപോർട്ട് ടെർമിനലിലെത്തിയ കാസറഗോഡ് സ്വദേശിയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. രാവിലെ ദുബായിലേക്ക് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായ ആരിഫ് കൊതികയെയാണ് വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ഇയാളുടെ കുടുംബങ്ങളായ നാല് പേർ ഇതേ വിമാനത്തിൽ യാത്രചെയ്യേണ്ടവരായിരുന്നു. ഇവരെ വിമാനത്തവാളത്തിനകത്ത് സഹായിക്കാനായി ടിക്കറ്റിൽ   കൃത്രിമം കാട്ടി ഇയാളുടെ പേരുകൂടി അടിച്ചു ചേർക്കുകയായിരുന്നു  വിമാനത്താവളത്തിനകത്ത് കയരി എമിഗ്രേഷൻ ക്ലിയറൻസ് കൌണ്ടർ വരെ പോയി സ്ത്രീകളും കുട്ടികളുമടക്കമുള്ള ബന്ധുക്കളെ യാത്രയാക്കി തിരിച്ചു വരുമ്പോളാണ് ഇയാളെ സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തത്. തുടർന്ന് ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
മംഗളൂരു വിമാനത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നതെന്ന് എയർ പോർട്ട് അധികൃതർ പറഞ്ഞു. ഇ ടിക്കറ്റിൽ കൃത്രിമം കാട്ടി  സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ചു     ഇയാൾ അകത്തു കടക്കുകയായിരുന്നുവെന്ന് എയർപോർട്ട് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

No comments