JHL

JHL

ഉള്ളാളിലെയും മംഗളൂരുവിലെയും ഇരുപത്തിമൂന്നു തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തിരമാലകളിൽ പെട്ട് തകർന്നു; മറ്റൊരു ബോട്ടിലെ തൊഴിലാളകൾ രക്ഷാപ്രവർത്തനം നടത്തി കരക്കെത്തിച്ചു


ഉള്ളാൾ (www.truenewsmalayalam.com  Sept 15, 2019): ഉള്ളാളിൽ നിന്നും മംഗളൂരുവിൽ നിന്നും ഉഡുപ്പി ഭാഗത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ അപകടത്തിൽപ്പെട്ടു. ആദ്യ സംഭവത്തിൽ ഉള്ളാളിൽ  നിന്നും കടലിൽ മത്സ്യബന്ധനത്തിന് പോയ   ബോട്ട് ഉഡുപ്പിക്കടുത്ത് തിരമാലയിൽപെട്ടു തകർന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു മൽസ്യ ബന്ധനബോട്ട് ഉടൻ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി.  വെള്ളിയാഴ്‌ച വൈകീട്ടോടെ ഉള്ളാളിലെ പന്ത്രണ്ട് മൽസ്യത്തൊഴിലാളികളുമായി പോയ ബോട്ട് അപകടത്തിൽ പെടുന്നത്. അല്പം ദൂരെയായി മൽസ്യബന്ധനത്തിലേർപ്പെട്ടിരുന്ന ശിവപ്രസാദ് എന്ന ബോട്ടിലെ തൊഴിലാളളികൾക്കു ഇത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ഇവർ അപകടത്തിൽപെട്ട ബോട്ടിനടുത്തെത്തുകയും പന്ത്രണ്ടുപേരെയും രക്ഷപ്പെടുത്തി തങ്ങളുടെ ബോട്ടിൽ കയറ്റുകയുമായിരുന്നു. തകർന്ന ബോട്ട് വലിച്ചു കെട്ടി മൽപ്പേ കടപ്പുറത്തെത്തിച്ചിട്ടുണ്ട്. 

ഇതേ സ്ഥലത്തു തന്നെ ഐത്തപ്പ സുവമ  എന്ന എലിയുടെ ഉടമസ്ഥതയിലുള്ള ബോട്ടും അപകടത്തിൽപെട്ടതായും വലയും മത്സ്യങ്ങളും നഷ്ടപ്പെട്ടതായും അറിയുന്നു. എന്നാൽ ബോട്ടിനോ തൊഴിലാളികൾക്കോ കുഴപ്പമൊന്നും സംഭവിച്ചതായി റിപ്പോർട്ടില്ല.

സമാനമായ മറ്റൊരുസംഭവത്തിൽ മംഗളൂരുവിൽ നിന്നും പോയ ബഷീർ നക്കിലേഡിയുടെ എസ്  എം ഫിഷറീസ് എന്ന ബോട്ടിലെ പതിനൊന്നുപേരേയും രക്ഷപ്പെടുത്തി.വെള്ളിയാഴ്ച മംഗളൂരു ഓൾഡ് ഫിഷിങ് ഹാർബറിൽ നിന്നും പോയ ബോട്ട് ഉച്ചക്ക് മൂന്നയോടെ ഉടുപ്പിക്ക് സമീപമാണ് അപകടത്തിൽപെട്ടത്.ബോട്ടിനകത്തേക്കു വെള്ളം കയറി  മുങ്ങിക്കൊണ്ടിരിക്കുന്നതിനിടെ അത് വഴി വന്ന മറ്റൊരു ബോട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ബോട്ട് ഉടമ മംഗളൂരു ട്രോള് ബോട്ട് യൂണിയൻ ഉടമ കൂടിയായ ബഷീർ അപകടത്തിൽ മുപ്പതു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പറഞ്ഞു.  


No comments