മംഗളൂരുവിൽ ഫ്ലാറ്റിൽ കവർച്ച: മുപ്പത്തഞ്ചു ലക്ഷത്തിന്റെ സ്വർണാഭരണവും അറുപത്തയ്യായിരം രൂപയും കവർന്നു
മംഗളൂരു (www.truenewsmalayalam.com Sept15, 2019): മംഗളൂരുവിൽ ഫ്ലാറ്റിൽ വൻ കവർച്ച. മംഗളൂരു ബെന്ദൂരിൽ എസ് സി എസ് ഹോസ്പിറ്റലിന് സമീപത്തെ അപാർട്മറനിലാണ് കവർച്ച നടന്നത്. അപ്പാർട്മെന്റിലെ ആറാം നിലയിൽ താമസിക്കുന്ന നിത്യാനന്ദ ഷെട്ടിയുടെ ഫ്ലാറ്റിലാണ് മോഷണം. മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും അറുപത്തി അയ്യായിരം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. നിത്യാനന്ദാഷെട്ടിയും കുടുംബവും സെപ്റ്റംബർ എട്ടിന് ഫ്ലാറ്റ് പൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു. പതിനാലാം തീയതി ശനിയാഴ്ച തിരിച്ചുവന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.വെന്റിലേറ്റർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. അകത്തുണ്ടായിരുന്ന ഇരുമ്പ് ലോക്കറിന്റെ പൂട്ട് പൊളിച്ച നിലയിലാണ്. ഇതിലായിരുന്നു പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നത്. നിത്യാനന്ദാഷെട്ടിയുടെ ഭാര്യ അനിത ഷെട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കദ്രി പോലീസ് കേസെടുത്തു. കദ്രി എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.
Post a Comment