Header Ads

test

അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞ് പാമ്പുകടിയേറ്റു കുട്ടി മരിച്ചു

പെർള(True News 15 September 2019): രണ്ടര വയസ്സുകാരൻ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോൾ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു. പെർള കജംപാടി സ്കൂളിനു സമീപത്തെ  കാന്തപ്പയുടെ മകൻ ദീപക്കാണു മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനു കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന വീട്ടുകാരാണു പാമ്പിനെ കണ്ടത്. പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയെ ബദിയടുക്കയിലെ  ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരിച്ചു. അമ്മ: കുസുമ. സഹോദരങ്ങൾ: ദീപിക, ദീപ്തിക.

boy-died-snake-bite-at-perla

No comments