JHL

JHL

'തകർന്ന കാസറഗോഡ് തലപ്പാടി ദേശീയ പാത' എവേക്ക് ഭാരവാഹികൾ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകി

കാസറഗോഡ് (True News 15 September 2019): കാസറഗോഡ് മുതൽ തലപ്പാടി വരെ ദേശീയ പാതയിൽ യാത്ര ചെയ്യാൻ പൊതുജനം അനുഭവിക്കുന്ന ദുരിതം ശ്രദ്ധയിൽ പെടുത്താൻ എ വിമെൻസ് അസ്സോസിയേഷൻ ഓഫ് കാസർഗോഡ് ഫോർ എംപവർമെന്റ് (എവേക്ക്) കാസർഗോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താനെ സന്ദർഷിച്ചു നിവേദനം നൽകി.

ആംബുലൻസിൽ യാത്ര ചെയ്യുന്ന രോഗികൾ അനുഭവിക്കുന്ന പ്രയാസങ്ങളും മംഗളൂറു വിൽ പഠിക്കുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങളടക്കം നിവേദനത്തിൽ ചൂണ്ടിക്കാട്ടി.  എവേക്ക് പ്രസിഡന്റ്‌ യാസ്മിൻ മുസ്തഫ, സെക്രട്ടറി സറഫുന്നിസ,  വൈസ് പ്രസിഡന്റ്‌ സുലേഖ മാഹിൻ, ജോയിന്റ് സെക്രട്ടറി ഹലീമാ മുളിയാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

petition-by-awake-to-rajmohanunnithanmp-on-nh-issue

No comments