JHL

JHL

ബുധനാഴ്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു.


കാസര്‍കോട്(True News 3 September 2019) : പൊട്ടിപ്പൊളിഞ്ഞ റോഡ് അടിയന്തിരമായി നന്നാക്കുക എന്ന ആവശ്യമടക്കം ഉന്നയിച്ച് കൊണ്ട് ബസുടമകൾ ബുധനാഴ്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ദേശീയപാത ഉള്‍പ്പെടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റക്കുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, നിയമാനുസൃതമായ പെര്‍മിറ്റോ ടൈംമിംഗ്സോ ഇല്ലാതെയുള്ള കെ.എസ്.ആര്‍.ടി.സി. യുടെ സര്‍വ്വീസുകള്‍ പിന്‍വലിക്കുക, സ്വകാര്യബസുകളിലേതു പോലെ കെ.എസ്.ആര്‍.ടി.സി. ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക, മിക്സഡ് റൂട്ടുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി. യുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെയുള്ള കേരള ഹൈക്കോടതിവിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ 4-ാം തീയ്യതി ജില്ലയിലെ ബസുടമകളുടെ സൂചനാ പണിമുടക്കും കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്താൻ തീരുമാനിച്ചിരുന്നു.
ചൊവ്വാഴ്ച  കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് തീരുമാനം ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ 4ന് നടത്താന്‍ തീരുമാനിച്ച സൂചനാ പണിമുടക്ക് മാറ്റിവച്ചതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു

No comments