JHL

JHL

പ്രമുഖ കോൺഗ്രസ്സ് നേതാവും ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എടനീരിലെ കെ. രാമകൃഷ്ണ റാവു അന്തരിച്ചു.

കാസർകോട്(True News 3 September 2019): പ്രമുഖ കോൺഗ്രസ്സ് നേതാവും ചെങ്കള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എടനീരിലെ കെ. രാമകൃഷ്ണ റാവു (85) അന്തരിച്ചു.
ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടര മണിയോടെയാണ് മരണം സംഭവിച്ചത്.

ലീഡർ കെ കരുണാകരനുമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായും മുട്ടത്തോടി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എടനീർ മoത്തിന്റെ മാനേജർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഭാര്യ: സത്യപതി റാവു.  മക്കൾ: സതീഷൻ,സുകന്യ,പത്മ,ഇന്ദിര,സർവ്വ മംഗള,മമത.
മൃതദേഹം ഉച്ചയ്ക്ക് രണ്ടര മണിക്ക് ഡി.സി.സി ഓഫീസിലും മൂന്ന് മണിക്ക് എടനീർ കോൺഗ്രസ്സ് ഓഫീസിലും പൊതുദർശനത്തിന് വെച്ച ശേഷം മൂന്നര മണിയോടെ സംസ്കരിക്കും.

former-panchayath-president-congress-leader-demise

No comments