JHL

JHL

ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ഇന്ന് ചോദ്യംചെയ്യും

മംഗളൂറു (True News 12 September 2019): അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ ഇന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകും. ഡല്‍ഹി ഖാൻ മാർക്കറ്റിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സ്ഥാനത്താണ് ചോദ്യം ചെയ്യലിന് ഹാജരാവുക. ചൊവ്വാഴ്ചയാണ് ഇ.ഡിയുടെ സമയന്‍സ് ഐശ്വര്യക്ക് ലഭിച്ചത്.
ശിവകുമാറുമായി ബന്ധപ്പെട്ട പണമിടപാടുകൾ പരിശോധിക്കവെ ഐശ്യര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നു. ട്രസ്റ്റിന് കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ട്രസ്റ്റ് പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.

"ഐശ്വര്യ ധൈര്യമുള്ള കുട്ടിയാണ്. ഇ.ഡിക്ക് ശിവകുമാറിന്‍റെ കുടുംബത്തെ ചോദ്യംചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇത് തന്നെ മറ്റ് നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനും ബാധകമാവണം"- ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷ് പറഞ്ഞു.

ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 8.59 കോടി രൂപ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡി പറയുന്നത്. ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി തീരുന്നതിന് ഒരു ദിവസം മുന്‍പാണ് ഇ.ഡി മകളെ ചോദ്യംചെയ്യുന്നത്.
dks-daughter-summoned-questioning-today

No comments