JHL

JHL

അബുദാബിയിൽ മെഹ്‌ഫിൽ ബ്രോഷർ പ്രകാശനം ചെയ്തു

അബുദാബി(True News 12 September 2019) : കാസര്‍കോട് ജില്ലാ കെ എം സി സിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ  27ന് വെള്ളിയാഴ്ച  രാത്രി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിക്കുന്ന മെഹ്‌ഫിൽ 2019 പരിപാടിയുടെ ബ്രോഷര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറൽ സെക്രട്ടറി  എം പി എം റഷീദ്  പ്രമുഖ വ്യവസായി പവർ സ്‌കിൽ ഇലക്ട്രോ മെക്കാനിക്കൽ എം ഡി ഷാജഹാൻ  നല്‍കി പ്രകാശനം ചെയ്തു. നവാസ് പാലേരി നയിക്കുന്ന ഗസൽ പരിപാടിയാണ്  മെഹ്‌ഫിൽ . ചടങ്ങില്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു , സംസഥാന കെ എം സി സി ട്രഷറര്‍ പി കെ അഹമ്മദ് ബല്ല കടപ്പുറം , വൈസ് പ്രസിഡന്റ് ഹമീദ് മോൻ കടപ്പുറം ,റഷീദ് മമ്പാട് , എം എം നാസ്സർ കാഞ്ഞങ്ങാട്, മുജീബ്  മൊഗ്രാല്‍ , അസീസ് പെര്‍മുദെ , സുലൈമാന്‍ കാനക്കോട് , , ഷാഫി സിയാറത്തുങ്കര , സുബൈർ വടകരമുക്ക്, ഷാഫി നാട്ടക്കൽ, റിയാസ് കാഞ്ഞങ്ങാട് ,യൂ വി ഷബീർ, ഹംസ ഹാജി മാറാക്കര തുടങ്ങിയവർ   സംബന്ധിച്ചു, ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി നന്ദിയും പറഞ്ഞു

No comments