JHL

JHL

പ്രളയ ബാധിത മേഖലയിൽ സന്നദ്ധ സേവനം നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കുമ്പള (www.truenewsmalayalam.com  Sept12, 2019) : പ്രളയബാധിത മേഖലയിൽ  സന്നദ്ധ സേവനം നടത്തിയ മഹാത്മാ കോളേജ് വിദ്യാർത്ഥികളെ അധ്യാപകരും മാനേജ്മെന്റും അനുമോദിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രത്യേക അനുമോദന യോഗത്തിലാണ് സേവനപ്രവർത്തനം നടത്തിയ  വിദ്യാർത്ഥികളെയും  അധ്യാപകരെയും അനുമോദിച്ചത്. ഓഗസ്റ്റ് പത്തൊൻപതാം  തീയതിയിലെ ശുചീകരണ യജ്ഞത്തിൽ ഭാഗഭാക്കായിക്കൊണ്ട്  വയനാട് വൈത്തിരി പഞ്ചായത്തിലെ വീടുകളാണ് ഇവർ വാസയോഗ്യമാക്കിയത്. രാവിലെ  വൈത്തിരി പഞ്ചായത്ത് ഓഫീസ് പരിസരത്തെത്തിയ  സംഘത്തെ പഞ്ചായത്ത് അധികൃതർ സ്വീകരിച്ചു. വിദ്യാർഥികൾ കുമ്പള, ഉപ്പള, ഹൊസങ്കടി എന്നിവിടങ്ങളിൽ നിന്നും സ്വരൂപിച്ച പതിനായിരത്തിലധികം രൂപയുടെ അവശ്യ വസ്തുക്കൾ ദുരിദബാധിതർക്കായി കൈമാറി.  മഹാത്മാ കോളേജ് ഹയർ സെക്കന്ററി വിഭാഗം സീനിയർ അസിസ്റ്റന്റ് കൗസർ അഹമ്മദിൽനിന്നും വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്ഏറ്റുവാങ്ങി.
സന്നദ്ധസേവനസംഘാംഗങ്ങളെ മാനേജ്മെന്റ്  മോമെന്റോയും ഷാളും നൽകിയാണ് ആദരിച്ചത്. ടീം കോർഡിനേറ്റർമാരായ കൗസർ അഹമ്മദ് , അനീഷ് എന്നിവരും  അംഗങ്ങളായ മൂന്നാം വർഷ വിദ്യാർത്ഥികളായ മൊയ്‌ദീൻ ഫായിസ്, സുൽത്താൻ, സാബിത് ,അഫ്‌നാൻ   രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളായ സഫ്‌വാൻ, റാഫി, അൻഫാസ്, സിദ്ദിഖ് റാഷിദ്, സംജീദ്,നൗഷാദ്,ബാദ്ഷ   എന്നിവരും ചേർന്നതായിരുന്നു സേവന സംഘം. പ്രിൻസിപ്പൽ കെ എം എ  സത്താർ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ഡിഗ്രി വിഭാഗം ഹെഡ് അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ലത്തീഫ് മാസ്റ്റർ , ഇസ്മായിൽ മാസ്റ്റർ, സജിന തുടങ്ങിയവർ സംസാരിച്ചു. കോളേജ് യൂണിയൺ ചെയർമാൻ ഹർഷദ്  സ്വാഗതം പറഞ്ഞു. സഹജീവി സ്നേഹവും സഹാനുഭൂതിയും പ്രകടിപ്പിച്ചു ഒരു ദിവസത്തെ അദ്വാനം  പ്രയാസമനുഭവിക്കുന്നവർക്കുവേണ്ടി ചെലവഴിക്കാൻ  മുന്നോട്ടു വന്ന സംഘത്തിനെ വിദ്യാർത്ഥി സമൂഹം മാതൃകയാക്കേണ്ടതുണ്ടെന്നു യോഗം അഭിപ്രായപ്പെട്ടു.

No comments