JHL

JHL

പി ജയരാജൻ ബി.ജെ. പിയിലേക്കെന്നു സോഷ്യൽ മീഡിയ; വസ്തുതാവിരുദ്ധമെന്ന് ജയരാജൻ; വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടിയെന്നും പി ജെ.

കണ്ണൂര്‍:(www.truenewsmalayalam.com Sept12,2019)  സി പി എം സംസ്ഥാന സമിതി അംഗവും   കണ്ണൂർ ജില്ലാ മുൻ  സെക്രട്ടറി പി ജയരാജൻ ബിജെപിയിലേക്കെന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. ഉറവിടം പറയാതെയുള്ള വാർത്തകളെക്കുറിച്ചു ഏറെ നേരം പാർട്ടിയുടെ ഭാഗത്തു നിന്നും വിശദീകരണവും വന്നില്ല.  പാർട്ടിപ്രവർത്തകർ ആശങ്കാകുലരായെങ്കിലും ഒടുവിൽ ജയരാജൻ തന്നെ ഫേസ് ബുക്കിൽ വിശദീകരണസുമായി വന്നു. പ്രചരണത്തിനു പിന്നിൽ സംഘ്പരിവാറും മുസ്ലിം തീവ്ര സംഘടനകളുമാണെന്നാണ് ജയരാജന്റെ വിശദീകരണം. ഏറെ നാളായി ജയരാജനുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽ  സംസ്ഥാന നേതൃത്വത്തിന് എതിർപ്പും കൂടിയുണ്ടായിരുന്ന പശ്ചാത്തലത്തിൽ വാർത്ത വ്യാപകമായ ഊഹാപോഹത്തിനിടയാക്കി.     താന്‍ ബിജെപിയില്‍ ചേരുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെയാണ് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഇത്തരം പ്രചാരണത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കി.
ജയരാജന്റെ പ്രതികരണം ഇങ്ങനെ : 
എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെമുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. സംഘപരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സിപിഐഎം പ്രവര്‍ത്തകന്‍ എന്ന   നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍. അത് ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

No comments