JHL

JHL

ഗൾഫിൽ നിന്നും അവധിക്കുവന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ

ബണ്ട്വാൾ (www.truenewsmalayalam.com  Sep12, 2019): ഗൾഫിൽ നിന്നും അവധിക്കു നാട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ചു.ബണ്ട്വാൾ ബി മൂഡ  വില്ലേജിലാണ് സംഭവം. ബണ്ട്വാൾ മുനിസിപ്പൽ കൗൺസിലർ വിദ്യാവതിയുടെയും പ്രമോദ് കുമാറിന്റെയും മകനായ പ്രശാന്ത്(25 ) ആണ് മരിച്ചത്. ഗൾഫിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ    ജോലിയിലുള്ള ഇയാൾ നാട്ടിലെത്തിയത് കഴിഞ്ഞ മാസം അവധിക്കു നാട്ടിലെത്തിയതാണ്. ഇയാളെ ആത്മഹത്യക്കു പ്രേരിപ്പിച്ച കാരണമെന്താണെന്ന് വ്യക്തമല്ല.ബണ്ട്വാൾ പോലീസ് കേസെടുത്തു.

No comments