JHL

JHL

മംഗളൂരുവിലെ മുതിർന്ന റേഡിയോളോജിസ്റ്റ് ഡോ : രാഘവേന്ദ്ര ഭട്ട് കുഴഞ്ഞു വീണു മരിച്ചു

മംഗളൂരു (www.truenewsmalayalam,com Sept12, 2019) മംഗളൂരുവിലെ മുതിർന്ന റേഡിയോളോജിസ്റ്റായ ഡോ : രാഘവേന്ദ്ര ഭട്ട് കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് വീട്ടിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ മംഗളൂരു കെ എം സി ഹോസ്പിറ്റലിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറുപത്തിയഞ്ചുകാരനായ  ഭട്ട് മംഗളൂരുവിലെ  ബൽമട്ട ഡയഗണോസ്റ്റിക് ആൻഡ് റിസർച്ച് സെന്ററിന്റെ  മാനേജിങ് ഡിറക്ടറാണ്. 2014 മുതൽ എ ജെ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം സീനിയർ റെസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ റേഡിയോളജി അസോസിയേഷന്റെ മുൻ കർണാടക സംസ്ഥാന അധ്യക്ഷനാണ്.ബാംഗ്ലൂർ മെഡിക്കൽ കോളേജ്, യെനെപോയ മെഡിക്കൽ കോളേജ്, ഫാദർ മുള്ളർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. അമേരിക്കയിലുള്ള മകൾ നാട്ടിലെത്തിയ ശേഷം സംസ്കാര ചടങ്ങുകൾ നടക്കും.




No comments