JHL

JHL

സ്വകാര്യാശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; കട്ടിലിൽ നിന്ന് വീണതാണെന്ന് സംശയം

കാസർഗോഡ്Treu News 13  September 2019): പ്രസവത്തെ തുടർന്ന് യുവതി മരണപെട്ട സംഭവം ആശുപത്രി അധികൃതരുടെ അശ്രദ്ധയാണെന്ന് സംശയം. പ്രസവത്തിനിടെ കട്ടിലിൽ നിന്ന് വീണുണ്ടായ അപകടത്തിലാണ് യുവതി മരിച്ചതെന്ന് പറയപ്പെടുന്നു.  ബോവിക്കാനം അമ്മംക്കോട് റഫീഖിന്റെ ഭാര്യാ റസീന (28) യാണ് പ്രസവത്തെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസർഗോട്ടെ  സ്വകാര്യാശുപത്രിയിൽ റസീനയെ പ്രവേശിപ്പിച്ചത്.   പ്രസവ വേദനയെ തുടർന്ന് ലേബർ റൂമിലേക്ക് കൊണ്ടുപോവുകയും തുടർന്ന് യുവതി കട്ടിലിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തതായാണ് സംശയം.  കുട്ടിയെപുറത്തെടുതെങ്കിലും രക്തസ്രാവം നിൽക്കാത്തതിനെ തുടർന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ചാണ് യുവതി മരണപ്പെട്ടത്. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. പള്ളത്തടുക്കയിലെ ഇബ്രാഹിം- ഹൗവ്വാബി ദമ്പതികളുടെ മകളാണ് റസീന. മക്കൾ ആദിൽ(7) അമാൻ (5) സഹോദരങ്ങൾ; റസിയ, റൗഫ്, റഷീദ്, റംല ഭർത്താവ് റഫീഖ് ഖത്തറിലാണ്.
death-after-delivery-private-hospital-inattention

No comments