JHL

JHL

ബന്തിയോട് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് വ്യാപക കവർച്ച; സി.സി ക്യാമറ ഉപകരണങ്ങളടക്കം കവർച്ച ചെയ്തു

ബന്തിയോട്True News 13 September 2019) :കുമ്പള ബന്തിയോടിനടുത്ത്  മള്ളങ്കൈയില്‍ ഹോട്ടലും നാലു കടകളും കുത്തിത്തുറന്ന് സി.സി.ടി.വി    ക്യാമറയുടെ രണ്ട് ഹാര്‍ഡിസ്‌ക്കുകളടക്കം   13000 രൂപയും കവര്‍ന്നു. ചേരൂര്‍ സ്വദേശി അബ്ദുല്‍സലാമിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന തവ ഹോട്ടലിന്റെ മുന്‍വശത്തെ വാതില്‍ വഴി അകത്തുകയറിയ മോഷ്ടാവ് 12000 രൂപയും ഇവിടെ സ്ഥാപിച്ച സി സി ടി വി ക്യാമറയുടെ രണ്ട് ഹാര്‍ഡിസ്‌ക്കുകളുമാണ് കവര്‍ന്നത്. സമീപത്തെ വിജയയുടെ കടയുടെ വാതില്‍ തകര്‍ത്ത് 500 രൂപയും ശങ്കര്‍ഷെട്ടിയുടെ കടയില്‍ നിന്ന് 500 രൂപയും മോഷണം പോയി. തൊട്ടടുത്തുള്ള മുഹമ്മദ് ഷാഫി, ചന്ദ്രശേഖരന്‍ ഷെട്ടിഗാര്‍ എന്നിവരുടെ കടകളിലും മോഷണ ശ്രമം നടന്നു. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ ഹോട്ടലില്‍ നിന്ന് പോലീസ് കണ്ടെടുത്തു. എന്നാല്‍ സിം ഉണ്ടായിരുന്നില്ല. കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
robbery-at-bandiyod-shops

No comments