JHL

JHL

നെല്ലിക്കുന്ന് ജംഗ്ഷനില്‍ സംഘർഷം. ബുള്ളറ്റ് റെയ്‌സ് ചെയ്ത് വന്ന യുവാക്കൾ മനപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തിയതായി നാട്ടുകാർ

കാസറഗോഡ് (True News 12 september 2019):  ബൈക്ക് റേസിനെത്തുടർന്ന് നെല്ലിക്കുന്നിൽ സംഘർഷാവസ്ഥ. ബുധനാഴ്ച സന്ധ്യയോടെ ഒരു കൂട്ടം യുവാക്കൾ  ബൈക്ക് റേസ് ചെയ്ത്    പോവുകയായിരുന്ന  ഒരാളെ തടഞ്ഞുവെക്കുകയും ചോദ്യം  ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് സംഘർഷം.  ഇയാളെ തല്ലിയെന്നാരോപിച്ച് ഒരു സംഘം ബൈക്കിലെത്തിയത് രംഗം കൂടുതൽ വഷളാക്കി, തുടർന്ന് സ്ഥലത്ത് നിന്നും ബുള്ളറ്റ് ബൈക്ക് സഹിതം ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടതായാണ് വിവരം. സ്ഥലത്ത് പ്രശ്ന സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെവിന്യസിച്ചിരിക്കുകയാണ് . 

No comments