JHL

JHL

ജീവകാരുണ്യപ്രവർത്തനത്തിന് കുമ്പള കേന്ദ്രീകരിച്ച് സൽസബീൽ ചാരിറ്റബിൾ ട്രസ്റ്റ് ബംബ്രാണ

കുമ്പള (True News 11 September 2019): പാവപ്പെട്ട മനുഷ്യർക്ക് കൈത്താങ്ങുമായി കുമ്പള കേന്ദ്രീകരിച്ച് ബംബ്രാണയിൽ സൽസബീൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. കുമ്പള പഞ്ചായത്ത് പരിധിയിൽ ആലംബഹീനരെയും അവശത അനുഭവിക്കുന്നവരെയും കണ്ടെത്തി ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് സൽസബീൽ ചാരിറ്റബിൾ ട്രസ്റ്റ്. കെ.കെ.അബ്ദുല്ലക്കുഞ്ഞി   ചെയർമാനായും കെ.എസ.ഖാലിദ് ജനറൽ കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ബി.എം. യൂസുഫ് ഹാജി നായിക്കാപ്പ് (ട്രഷറർ), ജി.എ മൂസക്കുഞ്ഞി ഗുഡാർ (വർക്കിങ്ങ് ചെയർമാൻ ) , കെ.ബി . അബ്ദുൽ ലത്തീഫ് (വർക്കിംഗ് കൺവീനർ ) . 
വൈസ് ചെയർമാൻമാർ ബി എച്ച് ഖാലിദ്,  ഒ എം മൂസ,  എം പി ഖാലിദ്,  ജി എ  യൂസുഫ്,  കെ വി അബ്ദുല്ല.  ജോ കൺവീനർ മാർ ബി എച്ച് ഇബ്രാഹിം,  ഷാഹുൽ ഹമീദ് സഖാഫി,  കെ എസ് ഫഹദ്,  റഹീം കെ കെ,  നൗഫൽ എം വി,  അഡ്വൈസറി ബോർഡ് അംഗങ്ങൾ പി എം അബ്ദുല്ല പട്ട,  ടി എ അറബി,  അബ്ദുൽ റഹ്‌മാൻ ബേക്കറി,  മൂസ ബർണിക്കട്ടം,  മുഹമ്മദ്‌ കുഞ്ഞി വളപ്പ്.

No comments